സ്മാർട്ട്ഫോൺ വിപണിയിൽ ചുവടുകൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന 5ജി ഹാൻഡ്സെറ്റ് വിപണിയിൽ പുറത്തിറക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് ജിയോ. മാസങ്ങൾക്ക് മുൻപ് തന്നെ 5ജി ഹാൻഡ്സെറ്റ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ജിയോ നൽകിയിരുന്നു. ഈ വർഷം അവസാനത്തോടെയാണ് ജിയോ 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്താൻ സാധ്യത.
ജിയോ 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.6 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേ പ്രതീക്ഷിക്കാവുന്നതാണ്. ഡെമൻസിറ്റി 700 ചിപ്സെറ്റ് അല്ലെങ്കിൽ യുണിസോക് 5ജി ചിപ്സെറ്റ് നൽകാനാണ് സാധ്യത. ഫ്രണ്ടിൽ 5 മെഗാപിക്സിൽ ക്യാമറ ഉണ്ടാകും. 10,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാവുന്നതാണ്. ഈ ഹാൻഡ്സെറ്റിന്റെ ലീക്ക് ചെയ്ത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഫോൺ പുറത്തിറക്കുമ്പോൾ ഡിസൈനുകൾ വ്യത്യസ്ഥമാകാൻ സാധ്യതയുണ്ട്.
Post Your Comments