സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങളില്‍പ്പെട്ടവയാണ് പൊണ്ണത്തടി അഥവാ ഒബേസിറ്റി. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യമാണ് പൊണ്ണത്തടിച്ചികളാക്കുന്നത്. എന്നാല്‍, ഭക്ഷണം വാരി വലിച്ചു കഴിക്കാത്തവരിലും ഈ പൊണ്ണത്തടിയുണ്ട്. കാരണങ്ങള്‍ പലതാണ്…
ജോലിയ്ക്ക് പോകുന്നവരേക്കാള്‍ വീട്ടില്‍ തന്നെ ഇരിക്കുന്ന സ്ത്രീകളിലാണ് പൊണ്ണത്തടി സാധ്യത കൂടുതല്‍. കലോറി അധികമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും, കായികാധ്വാനമില്ലാതിരിക്കുന്നതുമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണം. ചിപ്സ്, ഫ്രൈഡ്, ഫാസ്റ്റ്ഫുഡ് എന്നിവ ശീലമാക്കിയവരിലും പൊണ്ണത്തടിയുണ്ടാകും. സ്ത്രീകള്‍ പ്രസവരക്ഷയുടെ പേരില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുന്നുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദ്ദം, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സ്പോണ്ടിലോസിസ്, പിത്തസഞ്ചിയില്‍ കല്ല്, പോളിസിസ്റ്റിക് ഓവറീസ് തുടങ്ങിയ അസുഖങ്ങള്‍ പൊണ്ണത്തടിയുള്ള ശരീരപ്രകൃതം കാരണം ഉണ്ടാകാവുന്നതാണ്. കൂടാതെ, ലിവറില്‍ കൊഴുപ്പടിഞ്ഞ് ലിവര്‍ സിറോസിസിന് വരെ കാരണമാകാം.
ആഹാര നിയന്ത്രണവും, വ്യായാമങ്ങളുമാണ് പൊണ്ണത്തടി കുറയ്ക്കാനുള്ള മാര്‍ഗം. ഇതൊന്നും ഫലപ്രദമാകാത്തവരില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിസിനും എടുക്കാവുന്നതാണ്. നൂറ് കിലോയിലധികം ഭാരമുള്ളവരില്‍ ബാരിയാട്രിക് സര്‍ജറിയും നടത്തുന്നു.
Post Your Comments