തൃശൂർ: എഐവൈഎഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു. അന്തിക്കാട് തണ്ടിയേക്കൽ അനിൽകുമാറിന്റെ മകൻ നിമല്‍ (27) ആണ് മരിച്ചത്. എഐവൈഎഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റെ സെക്രട്ടറിയാണ്.
Read Also : കോളജ് പരിസരത്ത് വാടക വീട്ടിൽ കഞ്ചാവ് കൃഷിയും വിൽപനയും: മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ
സ്വരാജ് റൗണ്ടിൽ നായ്ക്കനാലിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് അപകടം നടന്നത്. നിമലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സിപിഐ അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവും കേരള മഹിളസംഘം ജില്ല കമ്മിറ്റി അംഗവുമായ ഷീബ അനിൽകുമാറാണ് മാതാവ്.
Post Your Comments