പത്തനംതിട്ട: റാന്നിയിൽ വീട്ടില്‍ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുൽ സത്യനെ പോലീസ് പിടികൂടി. കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍ പടി മലര്‍വാടി ജംക്ഷനു സമീപം ഇരട്ടത്തലപനയ്ക്കല്‍ രജിതമോളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റാന്നി പുതുശേരി മനയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നുമാണ് പ്രതിയായ അതുല്‍ സത്യനെ പോലീസ് പിടികൂടിയത്. അഞ്ച് വര്‍ഷത്തോളമായി രജിതയും അതുലും ഒരു മിച്ച് താമസിച്ച് വരികയായിരുന്നു. അതിനിടെ രജിത പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയി.
തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. അടുത്തിടെ പത്തനാപുരത്ത് കൊണ്ടുപോയി കഴുത്തിൽ കത്തിവച്ച് രജിതയെ അതുൽ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ദൃശ്യം രജിതയുടെ അമ്മയെ വിഡിയോ കോളിൽ വിളിച്ച് കാണിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ബന്ധം കൂടുതൽ മോശമായി. ഇതിന്റെ തുടർച്ചയായിരുന്നു വീടു കയറിയുള്ള ആക്രമണം.
അതുലിന്റെ സുഹൃത്തിന്റെ ഭാര്യയായിരുന്നു രജിത. എന്നാല്‍ ഭര്‍ത്താവ് ഗള്‍ഫില്‍ ജോലിക്ക് പോയതോട് അതുലും രജിതയും അടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ചു താമസമാക്കി. അടുത്തിടെ ജോലിക്കായി രജിത വിദേശത്തേക്കു പോയിരുന്നു. എന്നാൽ അതുലിന്റെ നിർബന്ധത്തെ തുടർന്ന് ആറു മാസത്തിനുശേഷം തിരികെ പോന്നു. ഇതിനുശേഷം ഇവർ തമ്മിൽ അത്ര രസത്തിലായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകവും നടന്നത്.
ആക്രമണം തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. ഇവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. രജിതയുടെ പിതാവ് വി എ രാജു, മാതാവ് ഗീത, സഹോദരി അപ്പു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ രജിതയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അതുലിനും പരിക്ക് പറ്റിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments