ചാലക്കുടി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 17 വർഷത്തിന് ശേഷം അറസ്റ്റിൽ. വരന്തരപ്പിള്ളി കരുവാപ്പടി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്. ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജും സംഘവുമാണ് പിടികൂടിയത്.
2006 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് ബൈക്കിൽ എത്തിയ സനോജും സംഘവും ക്ഷീര കർഷക സൊസൈറ്റിയിലെ ജോലിക്കാരിയെ സ്ഥലം അന്വേഷിക്കാനെന്ന ഭാവേന സമീപിച്ച് മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കേസിൽ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ സനോജ് ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : രജിത മോൾ കഴിഞ്ഞ അഞ്ച് വർഷമായി താമസിക്കുന്നത് അതുലിനൊപ്പം: കൊലക്ക് കാരണം ബന്ധത്തിലെ വിള്ളലും പകയും
റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെയുടെ നിർദേശാനുസരണം നടത്തിയ അന്വേഷണത്തിനിടയിലാണ് സനോജ് പിടിയിലായത്. വെള്ളിക്കുളങ്ങര സബ് ഇൻസ്പെക്ടർ ജെ. ജെയ്സൻ, പി.ആർ. ഡേവിസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments