Life Style

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളില്‍ ഉണ്ടാക്കുന്നത് നിരവധി പ്രശ്‌നങ്ങള്‍

നമ്മുടെ കുട്ടികള്‍ നല്ലൊരു സമയവും സ്മാര്‍ട്ട്‌ഫോണുകളില്‍ ചെലവിടുന്നവരാണ്. പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്‌ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കള്‍ക്ക് മറ്റു ജോലികള്‍ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ കൊടുത്ത് ശീലിപ്പിക്കുമ്പോള്‍ ആരും ചിന്തിക്കുന്നില്ല, സമൂഹത്തില്‍ നിന്നും അകന്നൊരു തുരുത്തിലേക്കാണ് ഇവര്‍ ചേക്കേറുന്നത് എന്ന്. കുട്ടിക്കാലം മുതലുള്ള സ്മാര്‍ട്ട് സ്‌ക്രീന്‍ ആസക്തി കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ?

ഉറക്കത്തെ സാരമായി ബാധിക്കുന്നു: ഇത് എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന ഉറക്കത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൂടുതല്‍ അപകടകരമാണ്. മറ്റൊന്ന് അമിത വണ്ണമാണ്. മറ്റൊന്നും ചെയ്യാതെ ഒരു കോണില്‍ ഫോണിലേക്ക് കണ്ണ് നട്ടിരിക്കുമ്പോള്‍ അപകടകരമാം വിധം വണ്ണം കൂടുന്നു എന്നതാണ്. ദിവസവും രണ്ടു മണിക്കൂറിലധികം ഫോണില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് ചിന്താശേഷിയും ഭാഷ നൈപുണ്യവും നഷ്ടമാകുന്നുവെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇപ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ് നിലവില്‍ ലോകമെമ്പാടും നിലനില്‍ക്കുന്നത്. പഠനത്തിന് പുറമെ വീണ്ടും സ്മാര്‍ട്ട് ഫോണില്‍ സമയം ചിലവഴിച്ചാല്‍ അത് വളരെ മോശമായ അവസ്ഥയിലേക്ക് കുട്ടികളെ നയിക്കും. പല കുട്ടികള്‍ക്കും എന്താണ് ഫോണ്‍ ഉപയോഗത്തിന്റെ അനന്തര ഫലങ്ങളെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികളുടെ പ്രായമാനുസരിച്ച് അവരുടെ ഫോണുപയോഗം നിയന്ത്രിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button