KeralaLatest News

ആ ഭാഗ്യവാന്‍ കാണാമറയത്ത് – വിഷു ബംപര്‍ കോഴിക്കോട് സ്വദേശിക്ക്, പുറത്ത് വിടരുതെന്ന് ലോട്ടറി അടിച്ച ആൾ

തിരുവനന്തപുരം: വിഷു ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. തന്റെ പേര് വെളിപ്പെടുത്തരുതെന്നു ഭാഗ്യവാൻ ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഭാഗ്യവാൻ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പണം കൈപ്പറ്റിയത്. തുകയുടെ 10% ഏജൻസി കമ്മീഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. 7.56 കോടി രൂപയാണ് ലഭിക്കുക.

ഫലം വന്നു ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ഭാഗ്യവാൻ മുന്നോട്ട് വന്നില്ല. നടപടികളെല്ലാം രഹസ്യമായി നടത്തിയ ശേഷം ലോട്ടറിയടിച്ച വ്യക്തി പണം വാങ്ങി മടങ്ങുകയായിരുന്നു.

VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മലപ്പുറം ചെമ്മാട് ലോട്ടറി ഷോപ്പില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ് പോയത്.

shortlink

Post Your Comments


Back to top button