തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരന്റേത് രാഷ്ട്രീയ കേസല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗൗരവമേറിയ ഒരു തട്ടിപ്പ് കേസാണത്. സുധാരകരന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല. ഈ കേസിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് സുധാകരൻ മാറണോ എന്നത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. സുധാകരൻ പദവിയിൽ തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെ. സിപിഐ എമ്മിന്റെ മുഖ്യ ശത്രു ബിജെപിയാണ്. കേരത്തിലെ കോൺഗ്രസ് ബിജെപിയുടെ ബി ടീമിനെ പോലെ നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also: ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടിയെ പുലി ആക്രമിച്ച സംഭവം: മൂന്ന് വയസുകാരന്‍ അപകടനില തരണം ചെയ്തു
Post Your Comments