വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ കർശന നടപടി: വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: കൗമാരപ്രായക്കാരായ പെൺകുട്ടികളെ ഉപദ്രവിച്ചു: ഇന്ത്യക്കാരനായ യുവാവിന് സിംഗപ്പൂരിൽ തടവുശിക്ഷ

വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ ശ്രദ്ധ വേണം. കഴിഞ്ഞദിവസം ഒരു യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികൾ ഇനിയും ഉണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘കേരളത്തിൽ മാധ്യമ വേട്ടയെന്ന പ്രകാശ് ജാവദേക്കറുടെ പരാമർശം വീരപ്പൻ കാട്ടു കൊള്ളക്കെതിരെ പറയുന്നതിനേക്കാൾ ഭീകരം’

Share
Leave a Comment