അഞ്ചൽ: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പുനലൂർ സ്വദേശി ഷാജി(42-സാജൻ)യെയാണ് പുനലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2010-ൽ ഏരൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ വേളയിൽ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന്, കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments