Latest NewsNewsBusiness

പിരിച്ചുവിടൽ നടപടിയുമായി ഒ.എൽ.എക്സ്! കൂടുതൽ ജീവനക്കാർ പുറത്തേക്ക്

ഒഎൽഎക്സ് കമ്പനിക്ക് കീഴിൽ ആഗോള തലത്തിൽ 11,375 ജീവനക്കാരാണ് ജോലി ചെയ്യുന്നത്

കൂട്ടപിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒ.എൽ.എക്സ്. റിപ്പോർട്ടുകൾ പ്രകാരം, ആഗോള തലത്തിൽ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അടുത്തിടെ കമ്പനിയുടെ കാർ വിൽപ്പന പ്ലാറ്റ്ഫോമായ ഒഎൽഎക്സ് ഓട്ടോസ് ചില പ്രദേശങ്ങളിലായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സാമ്പത്തിക സാഹചര്യങ്ങൾ മോശമായതിനാൽ കമ്പനി പുനസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ചില രാജ്യങ്ങളിൽ ഒഎൽഎക്സ് ഓട്ടോസ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നെങ്കിലും, ഇന്ത്യയിൽ ഇവ സജീവമായി തുടരുന്നുണ്ട്. ചില രാജ്യങ്ങളിൽ മാത്രം ഇവയുടെ സേവനം നിലനിർത്താനാണ് കമ്പനിയുടെ പദ്ധതി. ഒഎൽഎക്സ് കമ്പനിക്ക് കീഴിൽ ആഗോള തലത്തിൽ 11,375 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 2022 നവംബറിൽ കമ്പനി 84 ശതമാനം വളർച്ച നേടിയിരുന്നു.

Also Read: ‘പാട്ട് കേൾക്കാൻ പാടില്ല, സിനിമ കാണാൻ പാടില്ല, ഗെയിം കളിക്കാൻ പാടില്ല,ഞാൻ ഇങ്ങനെയായത് അമിത നിയന്ത്രണങ്ങൾ മൂലം’: തൊപ്പി

shortlink

Related Articles

Post Your Comments

Related Articles


Back to top button