Jobs & VacanciesNewsCareerEducation & Career

യുകെയില്‍ ആരോഗ്യരംഗത്ത് നിരവധി അവസരങ്ങള്‍, സ്ഥിരം നിയമനവും മറ്റ് ആനുകൂല്യങ്ങളും: വിശദവിവരങ്ങൾ

യുകെയില്‍ ആരോഗ്യരംഗത്ത് നിരവധി അവസരങ്ങള്‍. ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സും യുകെയിലെ പ്രമുഖ എൻഎച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ചു വരുന്ന ‘ടാലന്റ് മൊബിലിറ്റി ഡ്രൈവ്” പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും നിരവധി അവസരങ്ങള്‍ ലഭ്യമാണ്. ഇതിലൂടെ എല്ലാ ആഴ്ചയിലും യുകെയിലെ തൊഴില്‍ദാതാക്കൾ ഇന്റര്‍വ്യൂ നടത്തിവരുന്നുണ്ട്.

ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍ നഴ്‌സ് തസ്തികയിലേക്ക് ബിഎസ്‌സി കഴിഞ്ഞ്, കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റര്‍ നഴ്‌സ് തസ്തികയിലേക്ക് ബിഎസ്‌സി കഴിഞ്ഞ്, കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് ബിഎസ്‌സി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞു സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയവും ആണ് വേണ്ടത്.

അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യുകെ സ്‌കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. മിഡ്‌വൈഫ്‌ തസ്തികയിലേക്ക് അപേക്ഷിക്കുന്ന നഴ്‌സുമാര്‍ക്ക് 2 വര്‍ഷത്തിനകം നഴ്‌സിംഗ് ഡിപ്ലോമ പൂര്‍ത്തിയായവരാണെങ്കില്‍ പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 1 വര്‍ഷം മിഡൈ്വഫ്‌റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.

ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യത ബിഎസ്‌സി/ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയറ്റര്‍ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് അല്ലെങ്കില്‍ ബിഎസ്‌സി അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പ്രാക്റ്റീഷനിര്‍മാര്‍ക്ക് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം കൂടാതെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 7.0 ല്‍ കുറയാത്ത അക്കാഡമിക് IELTS സ്‌കോര്‍ നേടിയെടുക്കേണ്ടതുമാണ്.

സംസാരശേഷിയില്ലാത്തതിനെ തുടർന്ന് നാവിൽ ശസ്ത്രക്രിയക്കെത്തി: രണ്ടര വയസുകാരന് സുന്നത്ത് നടത്തി ഡോക്ടർ, പ്രതിഷേധം ശക്തം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാന്‍ഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button