
കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോംബ് വയ്‌ക്കാൻ ശ്രമിച്ച കൊടും ക്രിമിനല്‍ അലിം ഷെയ്ഖ് കൊല്ലപ്പെട്ടു. മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗ മുനിസിപ്പല്‍ ഏരിയയില്‍ ബോംബ് വയ്‌ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
read also: ഹോംസ്‌റ്റേയ്‌ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ പിടിയില്‍
അലീം ഷെയ്ഖ് ഉള്‍പ്പെടെയുള്ളവര്‍ രാവിലെ പ്രദേശത്തെ ചണത്തോട്ടങ്ങളില്‍ ബോംബ് വച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 10 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പശ്ചിമ ബംഗാളില്‍ നിന്ന് 100 ലധികം ബോംബുകള്‍ കണ്ടെടുത്തു.
Post Your Comments