![](/wp-content/uploads/2023/01/police-ty.jpg)
കണ്ണൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയ്ക്ക് നേരെ ആക്രമണം. കണ്ണൂരിലാണ് സംഭവം. തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് ഷിമി എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ബ്ലേഡ് കൊണ്ട് അക്രമി ഷിമിയുടെ കൈ മുറിച്ചു. യുവതിയുടെ ഇരു കൈകളിലും മുറിവേറ്റുവെന്നാണ് വിവരം.
മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments