KeralaLatest NewsNews

ഹോംസ്‌റ്റേയ്‌ക്ക് ആയി 2000 രൂപ കൈക്കൂലി: ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ പിടിയില്‍ 

ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ ടൂറിസം ഇൻഫർമേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. ജില്ല ടൂറിസം ഇൻഫർമേഷൻ ഓഫീസർ, കെജെ ഹാരിസ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലൻസിന്റെ പിടിയിലായത്.

മാരാരിക്കുളം സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരന്‍റെ വീടിനോട് ചേർന്ന് പുതുതായി നിർമിച്ച ഹോംസ്റ്റേയുടെ അനുമതിക്കായി ഈ വർഷം ജനുവരിയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതുവരെയും അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു എന്നറിഞ്ഞു.

ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ ചെന്ന് കണ്ട് വിവരം അന്വേഷിച്ചപ്പോൾ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലി വേണമെന്ന് ഹാരിസ് അറിയിച്ചു. എന്നാൽ, കൈവശം മുന്നൂറ് രൂപ മാത്രമാണുള്ളതെന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ 5,000 രൂപയുമായി വരാൻ ഇൻഫർമേഷൻ ഓഫീസർ അറിയിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന്, പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി ഗിരീഷ്‌ പി സാരഥിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ വച്ച് പരാതിക്കാരൻ നിന്നും ആദ്യഗഡുവായി 2,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button