Latest NewsKeralaNews

ഫോണിലേക്ക് മോശമായ രീതിയിൽ മെസേജുകൾ: വീട്ടമ്മയുടെ പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

ആര്യനാട്: ഫോണിൽ മോശമായ രീതിയിൽ മെസേജുകൾ അയച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം അംഗത്തെ സസ്പെൻഡ് ചെയ്തു. ആര്യനാട് ലോക്കൽ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെ ആണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

അന്വേഷണത്തിന് ഏരിയാ കമ്മിറ്റി അംഗങ്ങളായ ജെ വേലപ്പൻ, എസ്എൽ കൃഷ്ണകുമാരി, ഇ ജയരാജ് എന്നിവർ അടങ്ങുന്ന മൂന്നംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചിട്ടുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിക്ക് വീട്ടമ്മ നൽകിയ പരാതിയിലാണ് പാർട്ടി നടപടി. ഇതുകൂടാതെ, ആര്യനാട് സ്റ്റേഷനിൽ വീട്ടമ്മ നൽകിയ പരാതിയിൽ ഷാജിക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button