ഫാൻസുകളുടെ പേരിലുള്ള ചാനലുകൾക്കെതിരെ നടപടി കടുപ്പിച്ച് യൂട്യൂബ്. സിനിമാ താരങ്ങൾ, ഗായകർ, സെലിബ്രേറ്റികൾ, കായിക താരങ്ങൾ തുടങ്ങി ജനപ്രിയരായ ആളുകളുടെ പേരിൽ ആരാധകർ നിർമ്മിച്ച അക്കൗണ്ടുകളാണ് യൂട്യൂബ് നിർത്തലാക്കാൻ പദ്ധതിയിടുന്നത്. ഇത്തരത്തിൽ വിവിധ ആളുകളുടെ പേരിൽ നിരവധി ചാനലുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് നടപടി.
മറ്റൊരാളുടെ പേരിൽ ഫാൻസുകാർ തുടങ്ങുന്ന അക്കൗണ്ടുകളെ ആൾമാറാട്ടമായി കണക്കാക്കാനാണ് യൂട്യൂബിന്റെ തീരുമാനം. ഫാൻ അക്കൗണ്ടുകളാണെങ്കിൽ അത് പേരിൽ തന്നെ വ്യക്തമാക്കണം. കൂടാതെ, യഥാർത്ഥ ക്രിയേറ്ററുമായോ, കലാകാരന്മാരുമായോ, സെലിബ്രിറ്റികളുമായോ ഇത്തരം അക്കൗണ്ടുകൾക്ക് യാതൊരു ബന്ധവുമില്ലെന്നും അറിയിക്കേണ്ടതുണ്ട്. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം നടപടി സ്വീകരിക്കുന്നതാണ്.
Also Read: അമേരിക്കയിൽ രാഹുൽ നടത്തിയ വിമർശനത്തിന് അമേരിക്കയിൽ മറുപടി കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
മുൻപ് യൂട്യൂബിൽ ഫാൻ അക്കൗണ്ടുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, അക്കൗണ്ടുകളുടെ മറവിൽ വ്യാപകമായി യഥാർത്ഥ ക്രിയേറ്റർമാരുടെ ഉള്ളടക്കങ്ങൾ റീ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെയാണ് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. പുതിയ നടപടിയിലൂടെ അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക, കണ്ടന്റ് ക്രിയേറ്റർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.
Post Your Comments