പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസില്‍ പോലീസിനോട് കുറ്റങ്ങള്‍ നിഷേധിച്ച് എസ്.എഫ്.ഐ നേതാവ് കെ.വിദ്യ. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലൈന്നും ജോലികള്‍ ലഭിച്ചത് കഴിവുകൊണ്ടും തൊഴില്‍ പരിചയത്തിലുമാണെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നല്കി. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല ഇതിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനകളെന്നുമാണ് വിദ്യയുടെ മൊഴി. കുടുംബം ഒറ്റപ്പെട്ടെന്നും നീതി വേണമെന്നും പൊലീസിനോട് വിദ്യ പറയുന്നു.
Read Also: ബംഗളൂരുവില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്തു: അറസ്റ്റിലായത് മലയാളി യുവാവ്
അതേസമയം പോലീസിന് മുന്നില്‍ ഇനി വലിയ വെല്ലുവിളായാണുള്ളത്. വ്യാജ രേഖ ചമച്ച രേഖകളും സീലും അടക്കമുള്ളവ കണ്ടെത്തേണ്ടതുണ്ട്. സിപിഎം ഒത്താശയോടെ ഒളിവിലായിരുന്ന പ്രതി ഇതിനിടെ തെളിവുകള്‍ നശിപ്പിച്ചിരിക്കാമെന്നും സംശയമുണ്ട്.
Post Your Comments