ശ്രീനഗര്‍: ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമത്വം കാട്ടിയ സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനില്‍ മുങ്ങിമരിച്ച ആസ്യ, നീലോഫര്‍ എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഡോ. ബിലാല്‍ അഹമ്മദ് ദലാല്‍, ഡോ. നിഗത് ഷഹീന്‍ ചില്ലു എന്നിവര്‍ ചേര്‍ന്ന് കൃത്രിമത്വം കാട്ടിയത്. ഇന്ത്യന്‍ സൈനികര്‍ യുവതികളെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി സ്ഥാപിക്കാനും, അതുവഴി ഇന്ത്യയ്‌ക്കെതിരെ ജനവികാരം ഇളക്കിവിടാനുമാണ് ഡോക്ടര്‍മാരുടെ ശ്രമമെന്നാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഡോ. ബിലാല്‍ അഹമ്മദ് ദലാല്‍, ഡോ. നിഗത് ഷഹീന്‍ ചില്ലു എന്നിവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
Read Also: അശ്ലീല പദപ്രയോഗം നടത്തി: മലപ്പുറത്തെ വിവാദ ഉദ്ഘാടന പരിപാടിയിൽ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
2009 മെയ് 29നാണ് അസ്യയും നീലോഫറും മുങ്ങിമരിക്കുന്നത്. എന്നാല്‍, ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി പിന്നീട് കണ്ടെത്തി. യുവതികളെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന തരത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയത്. ഇതിന് പിന്നില്‍ സുരക്ഷാസേനയാണെന്ന് വരുത്തിതീര്‍ത്ത് ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ആത്യന്തിക ലക്ഷ്യം. ഡോ. ബിലാലും ഡോ. നിഗത്തും പാകിസ്ഥാന്‍ ഐഎസ്ഐക്കും തീവ്രവാദ സംഘടനകള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Post Your Comments