തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്കിയ അപ്പീലിലാണ് വിധി. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റി എന്നാരോപിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്.
ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതി. പ്രിയയുടെ നിയമനം 100% ശരിയാണെന്നും ഗവർണർ ഇനി എന്തു പറയുമെന്നും പികെ ശ്രീമതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
പികെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
പൊതുമുതൽ നശിപ്പിച്ച കേസിൽ നഷ്ടപരിഹാരം കെട്ടിവെച്ച മന്ത്രി റിയാസ് രാജിവെക്കണം: കെ സുരേന്ദ്രൻ
പ്രിയയുടെ നിയമനം 100% ശരി, ബഹു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പ്രഖ്യാപിച്ചു. ഇനി ബഹു. ഗവർണ്ണർ എന്തു പറയും? മാദ്ധ്യമങ്ങൾ മാസങ്ങളോളം പ്രിയക്കെതിരെ നടത്തിയ വാഗ്വാദങ്ങൾ കേവലം അധര വ്യായാമമായി മാറി. മാദ്ധ്യമ കോടതിയിൽ നൂലിഴകീറി പരിശോധിച്ച് വാദിച്ച വക്കീലന്മാരും സമുഹ മദ്ധ്യത്തിൽ വലിച്ചു കീറി നിഷ്ക്കരുണം പ്രിയയെ കുറ്റവാളിയാണെന്നു വിധിച്ച മാദ്ധ്യമ ജഡ്ജിമാരും അവരവരുടെ മാദ്ധ്യമങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്താനുള്ള മാന്യത കാണിക്കണം. അഭിനന്ദനങ്ങൾ പ്രിയ.
‘പ്രിയ വര്‍ഗീസ് സിപിഎം നേതാവിന്റെ ജീവിത പങ്കാളി ആണെന്ന ഒറ്റ കാരണത്താൽ വേട്ടയാടപ്പെട്ടതാണെന്ന്, ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments