കളമശേരി: പള്ളി പൊളിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ, തെലിഗാഞ്ച, ഗോര ഗച്ച സ്വദേശി ഹസൻ ഷേക്ക് (34) ആണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മിഥുനെ (25) പരിക്കുകളോടെ പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിയില്‍ അവശേഷിക്കുന്നത് എട്ട് മണിക്കൂര്‍ ഓക്സിജന്‍, പ്രാര്‍ത്ഥനയില്‍ ലോകം
സൗത്ത്കളമശേരിയിൽ ദേശീയപാതയോട് ചേർന്ന് ഞാലകം ജുമാ മസ്ജിദ് പള്ളിയുടെ നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്. വൈകുന്നേരം 4.30 ഓടെയാണ് സംഭവം നടന്നത്. റോഡിൽ നിന്ന് 15 അടി താഴ്ചയിൽ കുഴിച്ച്, മണ്ണ് മാറ്റിയ ശേഷം കുഴിയിൽ നിന്ന് കമ്പി കെട്ടുന്നതിനിടയിലാണ് ഒരു വശത്തു നിന്ന് മണ്ണിടിഞ്ഞു വീണത്. മണ്ണിടിഞ്ഞ ഭാഗത്തുനിന്നാണ് രണ്ടുപേർ കമ്പി കെട്ടികൊണ്ടിരുന്നത്. മണ്ണ് ഇടിഞ്ഞുവീണ് ഹസൻ ഷേക് തലകീഴായി വീഴുകയും അടുത്തുള്ള സ്വീവേജ് വാട്ടർ പ്ലാന്റിൽ തല മുങ്ങുകയും കമ്പിക്കടിയിൽ ശരീരഭാഗങ്ങൾ കുടുങ്ങുകയും ചെയ്തു. തുടർന്ന്, ദേഹത്ത് മണ്ണിടിഞ്ഞുവീണ് മൂടുകയാണുണ്ടായതെന്ന് കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു.
ഏലൂരിൽ നിന്ന് അഗ്നി രക്ഷാപ്രവർത്തകർ എത്തിയാണ് മണ്ണിനടിയിൽ കുടുങ്ങിയ രണ്ടുപേരെയും പുറത്തെടുത്തത്. ഹസൻ ഷേക്കിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments