തിരുവനന്തപുരം: ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ എന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റാഗിംഗും അരാജകത്വവുമില്ലാതെ കേരളത്തിലെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണെന്നും എസ്എഫ്ഐയെ കരിവാരിത്തേക്കാൻ മനഃപ്പൂർവ്വമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തെറ്റായ എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ ശക്തമായ നിലപാടാണ് പാർട്ടിയും എസ്എഫ്ഐയും സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബയോഡാറ്റ എഴുതിയത് താനാണെന്ന് സമ്മതിച്ച വിദ്യ പക്ഷേ വ്യാജസര്‍ട്ടിഫിക്കറ്റ് കണ്ടിട്ടേയില്ല
‘രാജ്യത്തെ മറ്റ് ക്യാമ്പസുകൾ പരിശോധിച്ചാൽ വർഗീയതയും അരാജകത്വവുമാണ് നടക്കുന്നത്. എന്നാൽ, കേരളത്തിലെ ക്യാമ്പസുകളെ വർഗീയതയിൽ നിന്ന് സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണ്. ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ. അതിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കവും കേരളത്തിന്റെ പൊതുസമൂഹം പ്രതിരോധിക്കും,’ പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Post Your Comments