തിരുവനന്തപുരം: പോക്സോ കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കള്ളപ്രസ്താവന നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന് എതിരെ ഡിജിപിക്ക് പരാതി. ഗോവിന്ദന്റെ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപമാനവും അവമതിപ്പുമുണ്ടാക്കിയെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഘടന ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് പരാതി നല്‍കിയത്.
സുധാകരനെയും കെ.പി.സി.സിയെയും ഇകഴ്ത്തിക്കാണിക്കണമെന്നും മാനനഷ്ടം വരുത്തണമെന്നും കലാപം നടത്തി നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെയാണ് സി.പി.എം സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. കള്ള പ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു.
Post Your Comments