
വുഹാൻ: ഹിമാലയത്തിൽ ചൈന അപൂർവ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തിയാതായി റിപ്പോർട്ട്. ഹിമാലയത്തിൽ അപൂർവ ധാതുക്കളുടെ വലിയ കരുതൽ ശേഖരം ചൈനീസ് ശാസ്ത്രജ്ഞർ കണ്ടെത്തിയാതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് റിപ്പോർട്ട് ചെയ്തത്.
വുഹാനിലെ ചൈന യൂണിവേഴ്‌സിറ്റി ഓഫ് ജിയോസയൻസസിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ് ടിബറ്റൻ പീഠഭൂമിയിൽ 1000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ നിക്ഷേപങ്ങൾ കണ്ടെത്തിയത്. ഇതിനായി 2020 മുതൽ ചൈന എഐ സംവിധാനം നിർമ്മിക്കുന്നുണ്ടെന്നും സുവോ റെൻഗുവാങ്ങും സംഘവുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നതെന്നും എസ്‌സിഎംപി റിപ്പോർട്ട് പറയുന്നു.
വീടിനുള്ളിൽ 11കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൃതദേഹത്തിൽ ഉണ്ടായിരുന്നത് മറ്റാരുടെയോ വസ്ത്രം
അപൂർവ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി അസംസ്കൃത സാറ്റലൈറ്റ് ഡാറ്റ സ്കാൻ ചെയ്യുന്നതിനുവേണ്ടി ചൈന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സംവിധാനം നിർമ്മിച്ചു. ഇതോടെ, വ്യവസായവൽക്കരണത്തെയും നഗരവൽക്കരണത്തെയും പിന്തുണയ്ക്കുന്ന ഇരുമ്പ്, ചെമ്പ്, അലുമിനിയം, കൽക്കരി, സിമന്റ് തുടങ്ങിയ ധാതു വിഭവങ്ങൾക്കുള്ള ചൈനയുടെ ആവശ്യം അടുത്ത 15 മുതൽ 20 വർഷത്തിനുള്ളിൽ കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതികവിദ്യയിലെ ദ്രുതഗതിയിലുള്ള മാറ്റം ഊർജ്ജം മുതൽ പ്രതിരോധ പ്രയോഗങ്ങൾ വരെയുള്ള പല പ്രയോഗങ്ങളിലും അപൂർവ ധാതുക്കളെ ഒരു പ്രധാന ഭാഗമാക്കി മാറ്റി. ഇലക്‌ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള സുപ്രധാന ഘടകമായ ലിഥിയത്തിനൊപ്പം അപൂർവ ധാതുക്കളായ നിയോബിയം, ടാന്റലം എന്നിവ അടങ്ങിയിരിക്കാവുന്ന ഇളം നിറമുള്ള ഗ്രാനൈറ്റ് തിരിച്ചറിയാനും ചൈന വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റത്തിന് കഴിയും.
സ്തനാര്‍ബുദ്ദത്തിന്‍റെ ഈ ആരംഭലക്ഷണങ്ങൾ കൃത്യമായി അറിഞ്ഞിരിക്കണം…
എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ഹിമാലയത്തിൽ വ്യാപിച്ചുകിടക്കുന്ന അത്തരം ഗ്രാനൈറ്റ് ചൈനീസ് ഭൗമശാസ്ത്രജ്ഞർ കണ്ടെത്തി, എന്നാൽ അടുത്ത കാലം വരെ ഇവ ഖനനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ്, ടിബറ്റിൽ നിന്നുള്ള ചില പാറകളുടെ സാമ്പിളുകളിൽ അവർ അപൂർവ ധാതുക്കളും ലിഥിയവും കണ്ടെത്തിയിരുന്നു.
Post Your Comments