കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അനുകൂല വിധി നേടിയ സന്തോഷത്തിൽ പ്രിയ വര്‍ഗീസ്. യോഗ്യത കണക്കാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചുകൊണ്ട് റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തിൽ പ്രിയാ വർഗ്ഗീസിന് അഭിവാദ്യങ്ങളുമായി എഴുത്തുകാരനും പുരോഗമന കലാസാഹിത്യ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ രംഗത്ത്.
പ്രിയയുടെ ജോലി കമ്യൂണിസ്റ്റ് നേതാവായ ഭർത്താവിന്റെ അധികാരത്തിൽ ലഭിച്ചതാണെന്ന വിമർശനങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അശോകൻ ചരുവിലിന്റെ കുറിപ്പ്. ‘കമ്യൂണിസ്റ്റ് നേതാവിനെ പ്രണയിച്ചു വിവാഹം ചെയ്ത കുറ്റത്തിന് മാധ്യമങ്ങൾ നൽകിയ ശിക്ഷയിൽ നിന്നു മോചനം!’ എന്നായിരുന്നു അശോകൻ ചരുവിൽ സമൂഹമാധ്യമത്തിൽ എഴുത്ത്.
കുറിപ്പ് പൂർണ്ണ രൂപം,
കമ്യൂണിസ്റ്റ് നേതാവിനെ പ്രണയിച്ചു വിവാഹം ചെയ്ത കുറ്റത്തിന് മാധ്യമങ്ങൾ നൽകിയ ശിക്ഷയിൽ നിന്നു മോചനം!
പ്രിയാ വർഗ്ഗീസിന് അഭിവാദ്യങ്ങൾ
Post Your Comments