Latest NewsKeralaNews

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരം: ജൂൺ 23 ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ സ്‌കൂളുകളിൽ ആരോഗ്യ അസംബ്ലി ചേരണമെന്നും പ്രഥമാദ്ധ്യാപകൻ പരിസര ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ബൈക്കിലെത്തിയയാൾ പ്രഭാത സവാരിക്കിറങ്ങിയ ​ഗൃ​ഹനാഥനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഉച്ചയ്ക്ക് 12 മണി വരെ സ്‌കൂൾ ക്യാമ്പസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പതിവ് പോലെ തുടർന്ന് ക്ലാസുകൾ നടത്തണം. തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ രാവിലെ 9 മണിയ്ക്ക് ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജൂൺ 24ന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.

മഴക്കാലത്ത് കൊതുക് ജന്യ രോഗങ്ങളായ ഡെങ്കി, സിക്ക എന്നിവയും ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങളും പെട്ടെന്ന് പടരാനുള്ള സാധ്യതയുണ്ട്. ഇത് പകർച്ചപ്പനിയുടെ കാലമാണ്. പനി വരാതിരിക്കാനും പടരാതിരിക്കാനും ശ്രദ്ധയോടെ കരുതൽ എടുക്കണം. പനിയുണ്ടെങ്കിൽ മാതാപിതാക്കളേയോ /രക്ഷിതാക്കളെയോ/ അധ്യാപകരെയോ അറിയിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പനി ചികിസിക്കണം, ഡോക്ടറുടെ അടുത്ത്‌പോയി ചികിത്സിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കെട്ടികിടക്കുന്ന വെള്ളത്തിലും ചെളിയിലും ഇറങ്ങരുത്. കൈകാലുകളിൽ മുറിവ് ഉണ്ടെങ്കിൽ മണ്ണിലിറങ്ങരുത്, ചെളിയിലോ കെട്ടിക്കിടക്കുന്ന വെള്ളമായോ സമ്പർക്കം അരുത്. കുട്ടികൾക്ക് പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ അധ്യാപകരെ അറിയിക്കണം. കിളികളും, വവ്വാലുകളും കഴിച്ചതിന്റെ ബാക്കി പഴങ്ങൾ കഴിക്കരുത്. വൃത്തിയായി കഴുകിയ ശേഷം മാത്രമേ അല്ലാത്ത പഴവർഗ്ഗങ്ങൾ കഴിക്കാൻ പാടുള്ളുവെന്നും മന്ത്രി നിർദ്ദേശിച്ചു.

Read Also: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു: വയോധികൻ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button