പാലക്കാട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ 70 അടി ആഴത്തിലേക്ക് വീണ യുവതിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ പുത്തൻ വീട്ടിലെ സുരേഷിന്റെ ഭാര്യ പ്രമീള(38)യാണ് കയര്‍ പൊട്ടി കിണറ്റില്‍ വീണത്.
Read Also : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ജൂലായില്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്
70 അടിയിലേറെ ആഴവും 5 അടി വ്യാസവുമുള്ള കിണറിലേക്കാണ് പ്രമീള വീണത്. വീഴ്ചയില്‍ പ്രമീളയുടെ കാല് ഒടിഞ്ഞ നിലയിലായിരുന്നു. തുടർന്ന്, പാലക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നും എത്തിയ സേനാംഗങ്ങളാണ് പ്രമീളയെ പുറത്തെടുത്തത്. വേദന കൊണ്ട് നിലവിളിച്ചു കൊണ്ടിരുന്ന പ്രമീളയ്ക്ക് കിണറിനുള്ളില്‍ വച്ച് തന്നെ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന്, മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിലൂടെയാണ് യുവതിയെ കിണറിന് പുറത്ത് എത്തിച്ചത്. നെറ്റിന്‍റേയും റോപ്പിന്‍റേയും സഹായത്തോടെയാണ് ഇവരെ പുറത്ത് എത്തിച്ചത്. കിണറിന് പുറത്തെത്തിച്ച ഇവരെ സ്ട്രക്ചറിന്‍റെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി.
Read Also : നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ്
പാലക്കാട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി വിജയൻ, എസ്എഫ്ആര്‍ഒ ഹരി, എഫ്ആര്‍ഒമാരായ സതീഷ്, അശോകൻ, പ്രഭു, പ്രണവ്, വികാസ്, കൃഷ്ണദാസ്, ശ്രുതിലേഷ്, സുനിൽ കുമാർ, ശിവദാസൻ, ഗൗതം, മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Post Your Comments