പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ശല്യം ചെയ്യുന്ന അജ്ഞാത കോളുകളെ സൈലന്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഫീച്ചറാണ് ഇത്തവണ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോൺടാക്ട് ലിസ്റ്റിൽ അല്ലാത്തവർ വിളിക്കുമ്പോൾ കോളുകൾ സൈലന്റ് ചെയ്തുവെയ്ക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. മാസങ്ങൾക്ക് മുൻപ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ടുള്ള സൂചനകൾ വാട്സ്ആപ്പ് നൽകിയിരുന്നു.
കോളുകൾ സൈലന്റ് ചെയ്യുന്നതിനായി പ്രത്യേക ടോഗിൾ ക്രമീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ടോഗിൾ ടാപ്പ് ചെയ്ത് അജ്ഞാത കോളുകളും, സ്പാം കോളുകളും സൈലന്റ് ചെയ്തുവെയ്ക്കാനാകും. കോളുകൾ സൈലന്റാണെങ്കിലും, നോട്ടിഫിക്കേഷൻ ഏരിയയിൽ കോൾ പ്രത്യക്ഷപ്പെടുന്നതാണ്. അതിനാൽ, കോളുകൾ മിസായി പോകുന്ന സാഹചര്യം ഉണ്ടാകില്ല. അതേസമയം, ഈ ഫീച്ചർ എനേബിൾ ചെയ്തില്ലെങ്കിൽ സാധാരണ ഉള്ളതുപോലെ എല്ലാ കോളുകൾക്കും ഫോൺ റിംഗ് കേൾക്കുന്നതാണ്. വാട്സ്ആപ്പിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
Post Your Comments