
സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43,760 രൂപയാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ദിവസം കൊണ്ട് 320 രൂപയുടെ ഇടിവ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിട്ടുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,470 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് 4,543 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം 15നാണ് സ്വർണവില ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്.
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് രണ്ട് രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി നിരക്ക് 78 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.
Post Your Comments