കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടർന്ന് നേരിട്ടത് രൂക്ഷമായ ഗതാഗത തടസം. എട്ടാം വളവിലാണ് ലോറി കുടുങ്ങിയത്.
താമരശേരി ചുരത്തില്‍ പുലർച്ചെ അഞ്ചോടെയാണ് സംഭവം. മൂന്ന് മണിക്കൂർ പണിപ്പെട്ട് രാവിലെ എട്ടോടെയാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.
ലോറി കുടുങ്ങിയതോടെ ചുരം റോഡിൽ നൂറുകണക്കിനു വാഹനങ്ങൾ കുരുക്കിലായി. പൊലീസും സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. ചെറിയ വാഹനങ്ങള്‍ വണ്‍വേ ആയി കടത്തിവിട്ടു. എട്ടോടെ ലോറി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Post Your Comments