തിരുവനന്തപുരം: കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തിയ ആര്‍ഭാട കാര്‍ ബ്രാൻഡായ കിയ കാര്‍ണിവല്‍ ഇന്ത്യൻ വിപണിയിൽ ഇനി ഇല്ല. കൊറിയൻ കാര്‍ നിര്‍മ്മാണ കമ്പനിയാണ് കിയ. വില്‍പ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റില്‍ നിന്ന് വാഹനത്തിന്റെ വിവരങ്ങള്‍ നീക്കം ചെയ്തു. കൂടാതെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകള്‍ വഴി ഓഡര്‍ സ്വീകരിക്കുന്നതും നിര്‍ത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ കാർ ബ്രാൻഡ് ആയിരുന്നു കിയ. 2020-ല്‍ ഇന്ത്യ ഓട്ടോ എക്സ്പോയിലാണ് കാര്‍ണിവല്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. ഐഎസ്‌ഒ ഫിക്‌സ് ആങ്കറുകള്‍, ഹെഡ് പ്രൊട്ടക്റ്റിങ് എയര്‍ ബാഗുകള്‍, എമര്‍ജൻസി ബ്രേക്കിങ്ങ് സംവിധാനം, ആക്ടീവ് ലെയ്ൻ കീപ്പിങ്ങ്, ഇന്റലിജെന്റ് സീറ്റ് ബെല്‍റ്റ് റിമൈൻഡറുകള്‍ എന്നീ സവിശേഷതകളുമായെത്തിയ കിയയ്ക്ക് ഇന്ത്യയില്‍ 30.99 ലക്ഷം മുതല്‍ 35.45 ലക്ഷം വരെയായിരുന്നു വില. വെള്ള, കറുപ്പ്, സില്‍വര്‍ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങിയത്.
Post Your Comments