
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിൽ വിഹരിക്കുന്നതായി സൂചന. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ എൽഎംഎസ് പള്ളിക്ക് സമീപം കണ്ടെത്തിയ ഹനുമാൻ കുരങ്ങനായി മൃഗശാല അധികൃതർ തിരച്ചിൽ ഊർജ്ജമാക്കി. ഇന്നലെ മുതൽ തന്നെ എൽഎംഎസ്, മാസ്ക്കറ്റ് ഹോട്ടൽ എന്നീ പരിസരങ്ങളിൽ ഹനുമാൻ കുരങ്ങിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് മൃഗശാലയിൽ നിന്നും അതിവിദഗ്ധമായി ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ഞായറാഴ്ച രാത്രി വരെ മൃഗശാല പരിസരത്ത് ഉണ്ടായിരുന്നെങ്കിലും, വീണ്ടും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങളോളം മൃഗശാലയ്ക്ക് പുറത്ത് കഴിയുന്ന ഹനുമാൻ കുരങ്ങിന്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, വിവിധ ഇടങ്ങളിലേക്ക് അലഞ്ഞു തിരിഞ്ഞു നടക്കുന്ന രീതിയിൽ ഹനുമാൻ കുരങ്ങ് മാറിയാൽ, മറ്റ് മൃഗങ്ങളുടെയും ആളുകളുടെയും ഉപദ്രവം നേരിടാൻ സാധ്യതയുണ്ട്.
Post Your Comments