ചെന്നൈ: 15 വയസ് മുതല്‍ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ വിനോദ് ജോഷ്വ (40) ആണ് അറസ്റ്റിലായത്. 2018 മുതല്‍ പാസ്റ്റര്‍ വിനോദ് ജോഷ്വ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി കടമ്പൂര് ഓള് വുമണ്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ജോഷ്വയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
read also: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു
കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററാണ് ഇയാൾ. താൻ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായതെന്നും ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്നും അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്ട്സ്ആപ്പില്‍ ബന്ധപ്പെടുകയും വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും യുവതി പരാതിയില്‍ ചൂട്ടിക്കാട്ടി.
Post Your Comments