Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാൻ ഉത്തരവ്: പഞ്ചായത്ത് ഓഫീസിന് നേരെ കല്ലെറിഞ്ഞ് ജനക്കൂട്ടം

ഗോവ: ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യാനുള്ള പഞ്ചായത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. റോഡരികിൽ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതിൽ പ്രതിഷേധിച്ച്, ജനക്കൂട്ടം കലൻഗുട്ട് പഞ്ചായത്ത് ഓഫീസിന് നേരെ കല്ലെറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭ്യമായ വിവരം. പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ ജനക്കൂട്ടം, പ്രതിമ നീക്കം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

‘കലൻഗുട്ട് പഞ്ചായത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധിക്കാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. മതവിശ്വാസങ്ങൾക്കതീതമായി എല്ലാവർക്കും പ്രചോദനമാണ് ശിവാജി മഹാരാജ്. പഞ്ചായത്ത് അടിയന്തരമായി ഈ ഉത്തരവ് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം,’ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

2740 മയക്കുമരുന്ന് കേസുകൾ, പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്ന്: കർശന നടപടികളുമായി എക്സൈസ്

എന്നാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് വൈദ്യുത തൂൺ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ടുനൽകേണ്ടതിനാൽ, റോഡരികിൽ സ്ഥാപിപ്പിച്ചിരിക്കുന്ന ശിവജിയുടെ പ്രതിമ നീക്കണം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button