Latest NewsKeralaNattuvarthaNews

ഓരോ ദിവസവും പുറത്ത് വരുന്ന കഥകൾ ഏറെ ഞെട്ടിപ്പിക്കുന്നത്, എസ് എഫ് ഐയെ നിരോധിക്കണം: ഹൈബി ഈഡൻ

എസ് എഫ് ഐക്ക് വിദഗ്ധ ചികിത്സ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഒരു വിദ്യാർഥി സംഘടന എങ്ങനെ ആയിരിക്കരുത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എസ് എഫ് ഐ എന്നും ഓരോ ദിവസവും പുറത്ത് വരുന്ന കഥകൾ ഏറെ ഞെട്ടിപ്പിക്കുന്ന തരത്തിലാണെന്നും ഹൈബി ഈഡൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.

read also: മോൻസനെ ഇപ്പോഴും ന്യായീകരിക്കുന്നു: കെ സുധാകരനെതിരെ പി ജയരാജൻ

കുറിപ്പ് പൂർണ്ണ രൂപം

കുറച്ച് നാളുകൾക്ക് മുൻപാണ് എസ് എഫ് ഐയെ നിരോധിക്കണം എന്ന് ലോക്സഭയിൽ ആവശ്യപ്പെട്ടത്. അന്ന് എനിക്കെതിരെ ഇല്ലാത്ത പുകിലില്ലായിരുന്നു. ഇന്ന് കേരളത്തിലെ പൊതു സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്.

ഒരു വിദ്യാർഥി സംഘടന എങ്ങനെ ആയിരിക്കരുത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് എസ് എഫ് ഐ. ഓരോ ദിവസവും പുറത്ത് വരുന്ന കഥകൾ ഏറെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ്.

കുസാറ്റിൽ പ്രിൻസിപ്പാളിന്റെ ക്യാബിനിൽ വച്ചാണ് ഇന്ന് എസ് എഫ് ഐ അതിക്രൂരമായ മർദ്ദനം അഴിച്ചു വിട്ടത്. എസ് എഫ് ഐക്ക് വിദഗ്ധ ചികിത്സ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button