കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലേയ്ക്ക് എത്തുകയാണ്. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ പേരിൽ വീണ്ടും വിവാദം. പരിപാടികളിൽ എറണാകുളത്തെ എംപിമാരായ ഹൈബി ഈഡനും ബെന്നി ബഹനാനും ഇരിപ്പിടം നല്‍കാത്തതിനെ ചൊല്ലിയാണ് വിവാദം.
കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുന്ന ബി.പി.സി..എല്‍ പരിപാടിയില്‍ സ്ഥലം എം.പി ഹൈബി ഈഡന് ഇരിപ്പിടമില്ല. ഇതിനെതിരെ ലോക്സഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടിസ് നല്‍കിയിരിക്കുകയാണ് ഹൈബി. ”രാഷ്ട്രീയ താത്പര്യം മുന്‍നിറുത്തിയാണ് തനിക്ക് പകരം കേന്ദ്രമന്ത്രി വി. മുരളീധരന് ഇരിപ്പിടം നല്‍കിയത്. വി മുരളീധരന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള സ്ഥാപനമല്ല ബി..പി.സി.എല്‍. പാര്‍ലമെന്റില്‍ എത്തിയത് മഹാരാഷ്ട്രയുടെ രാജ്യസഭാംഗമായാണ്. എന്നിട്ടും മുരളീധരനെ പരിഗണിച്ചത് രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന്” ഹൈബി പരാതിയിൽ ആരോപിക്കുന്നു.
Post Your Comments