തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 12876 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു. അതേസമയം, സംസ്ഥാനത്ത് 133 പേർ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ പകുതിയും എറണാകുളം ജില്ലയിലാണ്. ജില്ലയിൽ ഇന്ന് 64 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും പ്രതിരോധ മരുന്ന് കഴിക്കാത്തവരാണ് എലിപ്പനി ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Read Also: 2740 മയക്കുമരുന്ന് കേസുകൾ, പിടിച്ചെടുത്തത് 14.66 കോടിയുടെ മയക്കുമരുന്ന്: കർശന നടപടികളുമായി എക്സൈസ്
അതേസമയം, സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണം. പരിശോധനകൾ വർധിപ്പിക്കണം. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ശക്തമായ പ്രവർത്തനങ്ങൾ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിംഗ് സെൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 3 യോഗത്തിൽ എല്ലാ ജില്ലകളുടേയും സ്ഥിതിയും പ്രവർത്തനങ്ങളും പ്രത്യേകം ചർച്ച ചെയ്തു.
Post Your Comments