തിരുവനന്തപുരം: പത്തനംതിട്ട പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിൽ അധികമായി അളവുകൾ രേഖപ്പെടുത്തി പണം തട്ടിയ കേസിൽ മുൻ അസിസ്റ്റന്റ് എൻജിനീയറെയും, കോഴഞ്ചേരി മുൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കരാറുകാരനെയും ശിക്ഷിച്ച് വിജിലൻസ് കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്.
2004-2005 കാലഘട്ടത്തിൽ പമ്പ ഇറിഗേഷൻ പ്രോജക്ട് ഇരവിപേരൂർ അസിസ്റ്റന്റ് എൻജിനീയറായിരുന്ന തോമസ് ജോണിനെയും, കോഴഞ്ചേരി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്നു ജോർജ് സാമിനേയും കരാറുകാരനായിരുന്ന ജേക്കബ് ജോണിനെയുമാണ് കോടതി ശിക്ഷിച്ചത്. ചെയ്യാത്ത ജോലികൾ ചെയ്‌തെന്ന് കാണിച്ചതിനും കൂടുതൽ അളവുകൾ രേഖപ്പെടുത്തി 3,06,548/- രൂപ അധികമായി കരാറുകാരന് നൽകിയതിനും പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ കുറ്റക്കാരാണ് കോടതി കണ്ടെത്തിയത്. പ്രതികളായ എൻജിനീയർമാരെ വിവിധ വകുപ്പുകളിലായി ആയി ആറുവർഷം വീതം കഠിന തടവിന് കോടതി വിധിച്ചു. 1,0 5,000/- രൂപ പിഴയും നൽകണം. കരാറുകാരനായ ജേക്കബ് ജോണിനെ നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോടതി ശിക്ഷിച്ചു.
Read Also: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് എവിടെ നിന്ന്?: അന്വേഷണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ
Post Your Comments