KeralaLatest NewsNews

വി ഡി സതീശനെതിരായ കേസ്: പരാതിക്കാരന്റെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴിയെടുത്ത് വിജിലൻസ്. സിപിഐ നേതാവ് പി രാജുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുനർജനി പദ്ധതി പ്രകാരം മണ്ഡലത്തിൽ വീടുകൾ നിർമ്മിച്ച് നൽകിയില്ലെന്നാണ് രാജു വിജിലൻസിന് നൽകിയ മൊഴി.

Read Also: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു

അതേസമയം, പറവൂർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുൾ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനധിവാസ പദ്ധതിയായ പുനർജനിക്കായി വിദേശത്ത് നിന്നും പണം ശേഖരിച്ചെന്നും ഇതിൽ അഴിമതി നടന്നുവെന്നു എന്നുമുള്ള പരാതിയാണ് വിജിലൻസ് അന്വേഷിക്കുന്നത്.

Read Also: ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണവും ദോഷവും മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button