KeralaLatest NewsNews

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29ന്

കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.പി. അബൂബക്കര്‍ ഹസ്റത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൊലവി, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

Read Also: ശരീര ദുർഗന്ധം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ ചില എളുപ്പവഴികൾ ഇവയാണ്

ഞായറാഴ്ച കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ജൂണ്‍ 20 ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ 29ന് വ്യാഴാഴ്ചയായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി അറിയിച്ചു.

കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button