Latest NewsKeralaNews

പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും കേരളത്തില്‍ പരമാനന്ദം

പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും കേരളത്തില്‍ പരമാനന്ദം, കണ്ണടച്ച് തുറക്കും മുമ്പ് ടീച്ചറും, പ്രിന്‍സിപ്പാളും മന്ത്രിയും വരെ ആകാം

തിരുവനന്തപുരം: സിപിഎമ്മിനേയും സിപിഎമ്മിന്റെ കുട്ടി സംഘടനകളായ എസ്എഫ്‌ഐയേയും, ഡിവൈഎഫ്‌ഐയേയും പരിഹസിച്ച് അഞ്ജു പാര്‍വതിയുടെ കുറിപ്പ്.
ഒരേ ഒരു മെമ്പര്‍ഷിപ്പ് മതി കലുങ്കില്‍ ചൊറിയും കുത്തി ഇരിക്കുന്നവന് ഡിഗ്രിയും പി ജി യും ഒക്കെ ഫ്രീ ആയി കിട്ടുവാനെന്ന് അഞ്ജു പരിഹസിക്കുന്നു. ഏതെങ്കിലും ഒരു മൂത്ത സഖാവിന്റെ പാര്‍ട്ണര്‍ ആയാല്‍ മതി വെറും ടീച്ചര്‍ പോസ്റ്റില്‍ നിന്നും പ്രിന്‍സിപ്പല്‍ പോസ്റ്റും പിന്നീട് മന്ത്രി പോസ്റ്റും കിട്ടുവാനെന്നും അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

Read Also: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് എവിടെ നിന്ന്?: അന്വേഷണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഒരേ ഒരു മെമ്പര്‍ഷിപ്പ് മതി കലുങ്കില്‍ ചൊറിയും കുത്തി ഇരിക്കുന്നവന് ഡിഗ്രിയും പി ജി യും ഒക്കെ ഫ്രീ ആയി കിട്ടുവാന്‍, ഒരൊറ്റ കത്തികുത്ത് കേസ് മതി യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്ക് നേടാന്‍, ഒരു മാസം ജയിലില്‍ കിടന്നാല്‍ മതി പരീക്ഷ എഴുതാത്തവന്‍ ജയിക്കാന്‍
ഒരു ആള്‍മാറാട്ടം നടത്തിയാല്‍ മതി അപ്പാപ്പന്റെ വയസ്സുള്ളവനും കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു UUC ആവാന്‍!’

‘ഒരഞ്ചാറ് കുളു കുളു എത്തെപ്പേയ് വിളി മതി വ്യാജ ലെറ്റര്‍ ഹെഡ്ഡ് മുതല്‍ വ്യാജ ഒപ്പ് വരെയിട്ട് അന്തസ്സായി ജോലിക്ക് കയറാന്‍! ഏതെങ്കിലും ഒരു മൂത്ത സഖാവിന്റെ പാര്‍ട്ണര്‍ ആയാല്‍ മതി വെറും ടീച്ചര്‍ പോസ്റ്റില്‍ നിന്നും പ്രിന്‍സിപ്പല്‍ പോസ്റ്റും പിന്നീട് മന്ത്രി പോസ്റ്റും കിട്ടുവാന്‍! കുറച്ചു നാള് അടിമ കിടത്തം ശീലിച്ചാല്‍ മതി ഏതെങ്കിലും സര്‍വ്വകലാശാല വി സി ആയി വള്ളീം പുള്ളീം തെറ്റി കത്ത് എഴുതാന്‍’!

‘ഒരു ഗവേഷണ കുലപഴം അടിച്ചു മാറ്റി ഇപ്പുറത്തു വച്ച് എന്റെ കുല എന്ന് വിളിച്ചാല്‍ മതി ഡാക്കിട്ടറേറ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍! ഒരു കവിത അടിച്ചു മാറ്റി സ്വന്തം പേരില്‍ ആക്കിയാല്‍ മതി ആസ്ഥാന എഴുത്തുകാരി ആയി മാറുവാന്‍! ഒരൊറ്റ ക്യാപ്‌സ്യൂള്‍ തൊണ്ട നനയാതെ വിഴുങ്ങി തുടങ്ങിയാല്‍ മതി പിന്നെ ഉളുപ്പില്ലാതെ ന്യായീകരിച്ച് മെഴുകുന്ന അടിമ കമ്മി ആകുവാന്‍!
നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒന്നും അറിയില്ല!’

shortlink

Related Articles

Post Your Comments

Related Articles


Back to top button