Latest NewsNewsIndia

ഒരു ഡോക്ടറുടെ പേരില്‍ 83 ആശുപത്രികള്‍: ലൈസൻസ് പുതുക്കല്‍ നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്

2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്

ആഗ്ര: ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ലൈസൻസ് പുതുക്കല്‍ നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്. ആഗ്രയിലെയും സമീപ ജില്ലകളിലെയും 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 15 ഡോക്ടര്‍മാരുടെ പേരിൽ. കൂടാതെ ഒരു ഡോക്ടറുടെ മാത്രം പേരില്‍ 83 ആശുപത്രികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന്‌ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ.

READ ALSO: മുഖത്തെ കരുവാളിപ്പ് മാറാൻ ചെറുപയർ…. 

സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പേരില്‍ ലൈസൻസ് സമ്പാദിച്ച്‌ മറ്റുപലരും വ്യാപകമായി ഉത്തര്‍പ്രദേശിൽ ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുകയാണെന്നും ഈ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും അരുണ്‍ കുമാര്‍ ശ്രീവാസ്തവ വാര്‍ത്താ ഏജൻസിയോട് പറഞ്ഞു.

ആശുപത്രികളുടെ ലൈസൻസ് പുതുക്കല്‍ നടപടി ഇത്തവണ ഓണ്‍ലൈനില്‍ ആക്കിയതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. 2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഓണ്‍ലൈനില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോൾ പരിശീലനം നേടിയ ജീവനക്കാരുടെ വിവരങ്ങളടക്കം പല ആശുപത്രികളും ഉള്‍പ്പെടുത്തിയിട്ടില്ല . കൂടാതെ ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളെക്കുറിച്ച്‌ നല്‍കിയ വിവരങ്ങളില്‍ സംശയമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button