Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു, വിലയിൽ ഇന്നും മാറ്റമില്ല

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,510 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,080 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നെങ്കിലും, പിന്നീട് ചലനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,510 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4,568 രൂപയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണ വിലയെത്തിയത് ജൂൺ 15നാണ്. ഒരു പവൻ സ്വർണത്തിന് 43,760 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,470 രൂപയുമായിരുന്നു ജൂൺ 15-ലെ നിരക്ക്.

Also Read: ആലപ്പുഴയില്‍ കശാപ്പു ചെയ്യാന്‍ നിര്‍ത്തിയിരുന്ന പോത്ത് വിരണ്ടോടി: വനിതാ ഡോക്ടര്‍ക്കും ശുചീകരണത്തൊഴിലാളിക്കും പരുക്ക്

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഇന്നലെ കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയാണ് ഇന്നത്തെ വില നിലവാരം. അതേസമയം, 8 ഗ്രാം വെള്ളിക്ക് 640 രൂപ നിരക്കിലും, 10 ഗ്രാം വെള്ളിക്ക് 800 രൂപ നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button