MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് പതിമൂന്നുകാരൻ പനി ബാധിച്ച് മരിച്ചു

കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്‍റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്

തിരൂർ: മലപ്പുറത്ത് പനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്‍റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്.

Read Also : നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ബോധ്യപ്പെട്ടെന്ന് ആർഷോ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ക്ലീൻചിറ്റ്

പനിയും തലവേദനയും പിടിപെട്ടതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടി മരിക്കുകയായിരുന്നു.

Read Also : വ്യാജ വാർത്ത: ദേശാഭിമാനിക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് തുറന്ന കത്തുമായി സന്ദീപ് വാചസ്പതി

അതേസമയം, ഏത് തരത്തിലുള്ള പനിയാണ് കുട്ടിയെ ബാധിച്ചതെന്ന് വ്യക്തമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടിയുടെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഉടൻ അയക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button