ഐഫോൺ കയറ്റുമതിയിൽ വീണ്ടും റെക്കോർഡിട്ട് ഇന്ത്യ. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ ഐഫോൺ കയറ്റുമതി 10,000 കോടി രൂപയായാണ് വർദ്ധിച്ചത്. അതേസമയം, ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയുടെ മൊത്തം മൂല്യം 20,000 കോടി കഴിഞ്ഞിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടിയിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഐഫോൺ നിർമ്മാണം മൂന്ന് മടങ്ങ് ഉയർന്ന് 7 ബില്യൺ ഡോളറായാണ് വർദ്ധിച്ചിട്ടുള്ളത്. നിലവിൽ, ചൈനയിൽ വിതരണ ശൃംഖല കുറയ്ക്കാനും, ഇന്ത്യയിൽ വിതരണ ശൃംഖല കൂട്ടാനുമാണ് ആപ്പിൾ പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് ആപ്പിൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഐഫോൺ 14, ഐഫോൺ 13 എന്നിവയുടെ അസംബ്ലിംഗ് ചെന്നൈയിലുള്ള ഫാക്ടറിയിലാണ് നടന്നത്. സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് ഐഫോൺ കഴിഞ്ഞാൽ രണ്ടാം സ്ഥാനം സാംസംഗിനാണ്.
Also Read: ദിവസവും ഒരു മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണകരം
Post Your Comments