തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കണ്ണൂര്‍ സ്വദേശി സഞ്ജയ് പി നല്ലാറിനാണ് ഒന്നാം റാങ്ക് (സ്‌കോര്‍- 583.460/600). കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നിക്ക് രണ്ടാം റാങ്ക്. കോട്ടയം സ്വദേശി ഫ്രഡ്ഡി ജോര്‍ജ് റോബിന്‍ മൂന്നാം റാങ്ക്.
എസ്. സി വിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ്. എസ്. ടി വിഭാഗത്തില്‍ എറണാകുളം സ്വദേശി ഏദന്‍ വിനു ജോണ്‍ ഒന്നാം റാങ്ക്. പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്ക്.
ആദ്യ ആയിരം റാങ്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ യോഗ്യത നേടിയത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്.
ഇത്തവണ റെക്കോര്‍ഡ് വേഗതയിലാണ് ഫലം പ്രഖ്യാപിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. 49,671 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 24,325 പേര്‍ പെണ്‍കുട്ടികളും, 25,346 പേര്‍ ആണ്‍കുട്ടികളുമാണ്. മെഡിക്കല്‍, ആര്‍ക്കിടെക്ട് ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ സ്വാശ്രയ മാനേജ്‌മെന്റുമായും ചര്‍ച്ച നടത്തി. ഫീസ് വര്‍ദ്ധനവ് അടക്കം നിരവധി ആവശ്യങ്ങള്‍ അവര്‍ ഉന്നയിച്ചു. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. തീരുമാനമെടുത്ത് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments