സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. മഴയെ തുടർന്ന് ഏഴ് ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും, കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിലാണ് മഴ കനക്കാൻ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ മലപ്പുറം എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് മഴ ശക്തിയായി പെയ്യുമെങ്കിലും നാളെ മുതൽ കാലവർഷം വീണ്ടും ദുർബലമാകാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും, മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറിൽ കേരളതീരത്ത് തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർ ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments