രാജ്യത്തെ പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിൾ. ഇതിന്റെ ഭാഗമായി ‘ഇന്ത്യൻ ലാംഗ്വേജ് പ്രോഗ്രാമിനാണ്’ ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഗുജറാത്തി, മറാഠി തുടങ്ങി ഒമ്പതോളം ഭാഷകളിൽ ഗൂഗിൾ ലാംഗ്വേജ് പ്രോഗ്രാമിന്റെ പിന്തുണ ലഭിക്കുന്നതാണ്.
പരിശീലനം, സാങ്കേതിക പിന്തുണ, ഫണ്ടിംഗ്, വാർത്തകൾ കൂടുതൽ വായനക്കാരിലേക്ക് എത്തുക തുടങ്ങിയ ഡിജിറ്റൽ ജോലികൾ മെച്ചപ്പെടുത്താൻ ആവശ്യമായ എല്ലാ പിന്തുണയും ഈ പരിപാടിയിലൂടെ മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നതാണ്. ജൂൺ 30 വരെയാണ് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ പ്രകടനം ഗൂഗിൾ വിലയിരുത്തുന്നതാണ്. തുടർന്ന് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകും. ഓരോ സ്ഥാപനങ്ങൾക്കും അവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രത്യേകമായാണ് നൽകുക. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദഗ്ധരാണ് ഈ പരിപാടിയുടെ ഭാഗമാകുന്നത്.
Also Read: മലപ്പുറം തിരൂർ ബസ് സ്റ്റാന്റിൽ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Post Your Comments