രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റ് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 24 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. മുൻപ് ജൂൺ 19 വരെയുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിയ്യതി വീണ്ടും ദീർഘിപ്പിച്ചത്. ഫ്ലൈറ്റുകൾ പെട്ടെന്ന് റദ്ദ് ചെയ്തതിനെ തുടർന്ന് യാത്രക്കാർ നേരിട്ട തടസ്സത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും ഉടൻ തന്നെ ഗോ ഫസ്റ്റ് പണം തിരികെ നൽകുന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് എയർലൈൻ ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്ന നടപടി ദീർഘിപ്പിച്ചത്. അതേസമയം, പ്രതിസന്ധികൾ മറികടക്കുന്നതിന്റെ ഭാഗമായി പുനരുജ്ജീവനത്തിന് ഗോ ഫസ്റ്റ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികൾ ഉടൻ പരിഹരിച്ചാൽ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുന്നതാണ്. മെയ് മാസത്തിലാണ് സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത ഹർജി ഫയൽ ചെയ്തത്. തുടർന്ന് ഘട്ടം ഘട്ടമായി സർവീസുകൾ റദ്ദ് ചെയ്യുകയായിരുന്നു. ഈ മാസം അവസാനത്തോടെ പ്രതിദിന ഫ്ലൈറ്റുകളുടെ 94 ശതമാനവും പുനസ്ഥാപിക്കാനാണ് എയർലൈനിന്റെ ലക്ഷ്യം.
Also Read: ഓൺലൈൻ സുഹൃത്തുക്കളുമായി ചാറ്റിങ്ങ്: മൊബൈൽ ഫോൺ നൽകാത്തതിന് അമ്മയ്‌ക്കെതിരെ 13കാരിയുടെ വധശ്രമം
Post Your Comments