ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഊഷണ തരംഗത്തിന്റെ ആഘാതം ഇത്തവണ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതിനാൽ, 10 സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, കോസ്റ്റൽ ആന്ധ്ര, ബീഹാർ, പശ്ചിമ ബംഗാൾ, കിഴക്കൻ മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉഷ്ണ തരംഗം നിലനിൽക്കുന്നതിനാൽ നിർമ്മാണ തൊഴിലാളികൾ മുൻകരുതലുകൾ എടുക്കേണ്ടതാണ്. ഉഷ്ണ തരംഗത്തിന്റെ ആഘാതം മൂലം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം 90ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, എല്ലാ ആശുപത്രികളും പൂർണ്ണ സജ്ജമായിരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളാണ് ഭൂരിഭാഗം ആളുകളിലും പ്രകടമായിട്ടുള്ളത്. ഒരു പ്രദേശത്തെ താപനില മൂന്ന് ദിവസത്തേക്ക് തുടർച്ചയായി അതിന്റെ ത്രഷോൾഡ് പരിധിക്ക് മുകളിൽ തുടരുമ്പോഴാണ് ഉഷ്ണ തരംഗം അനുഭവപ്പെടുന്നത്.
Also Read: വിനോദസഞ്ചാരികളായ യുവാവും യുവതിയും ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച് മരിച്ചു
Post Your Comments